പയ്യാവൂർ: ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ തുടർച്ചയായ പതിമൂന്നാം വർഷവും നൂറുശതമാനം വിജയം നേടി പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ. ഇത്തവണ പരീക്ഷയെഴുതിയ 32 വിദ്യാർഥികളിൽ അഞ്ചുപേർ തൊണ്ണൂറ് ശതമാനത്തിനുമുകളിലും,13 പേർ ഡിസ്റ്റിംഗ്ഷനും, 14 പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.
മികച്ച വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ മാനേജുമെന്റും അധ്യാപകരും ചേർന്ന് അനുമോദിച്ചു. അനുമോദന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിൽസി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ടോമിത, സ്റ്റാഫ് സെക്രട്ടറി മിനി രാജേഷ്, എൽസിക്കുട്ടി തോമസ് എന്നിവർ പ്രസംഗിച്ചു.